- കേരള നിയമ സഭ വളയുക ,എന്നിട്ട് ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാന് വേണ്ട്ടി പല വിദ പ്രശ്നങ്ങളും തീര്ക്കാന് വരുന്ന ആയിരക്കണക്കിന് വരുന്ന പാവങ്ങളായ. സതാരണ ക്കാരായ ആളുകളെ കടത്തി വിടാതെ അവരെ പുറത്തു നിര്ത്തുക ,മന്ത്രി മാരെയും മറ്റു ജോലി ചെയ്യുന്ന ആളുകളെയും അകത്തേക്ക് കടത്താതിരിക്കുക. എന്നിട്ട് പറയുക സമരമാണ് എന്ന് , ഇതാണോ സമരം, ഇതിനു സമരം എന്നാണോ പറയുക ,ശെരിക്കും ഇതിന് ഗുണ്ടായിസം എന്നാണ് പറയുക , നിയമസഭ ഇടതു പക്ഷത്തിന്റെ തറവാട് വക അല്ല എന്ന് മനസ്സിലാക്കുക ,അതിന് കുട പിടിക്കാന് കുറെ ചാനലുകാരും,കുടുംബസമേതം വാര്‍ത്താ ചാനലുകള്‍ കാണാന്‍ കഴിയാതായിട്ട് കാലം കുറച്ചായി. വാര്‍ത്തകളെ വ്യഭിചരിച്ച് മസാലകളാക്കി മാറ്റുന്നതില്‍ ചാനലുകള്‍ നടത്തുന്ന മല്‍സരം സഹനത്തിന്റെ സീമകളെല്ലാം ലംഘിക്കുന്നതാണ്. അവര്‍ക്ക് എല്ലാം ആഘോഷമാണ്., സമരം ചെയ്യണ്ടത് ജനങ്ങള്ക് വേണ്ടിയാണ് അല്ലാതെ ജനങ്ങളാല് തിരഞ്ഞെടുത്ത മന്ത്രി സഭ അട്ടിമാരിക്കാനല്ല , സോളാര് എന്നാ അഴിമതി കേസില് കേരള ഖജനാവിന് ഒരു രൂപ പോലും നഷ്ടം ഉണ്ടായിട്ടില്ല പിന്നെ എന്തിനാണ് ഈ പുകില് എന്ന് മാത്രം മനസ്സിലാവുന്നില്ല , സമരം ചെയ്യുന്ന വിരുതന്മാരു ആരല്ലാം ആണ് എന്ന് നോക്കുക , കേരള ഗജനാവിനു 200 കോടിയില് പരം രൂപ നഷ്ടപെടുത്തിയ ലാവലിന് അഴിമതി വീരന് പിണറായി വിജയന് , കുടുംബക്കാരന് ഭൂമി ദാനം നടത്തി അഴിമതി നടത്തിയ അച്ചുമാമന് , ഒരു സമരം നടത്താനു ഇവര്ക്ക് വല്ല യോകിതയും ഉണ്ടോ ,,,,, ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ ഒന്നാംഘട്ടം വന്‍ വിജയമായിരുന്നു. ജനകീയ പങ്കാളിത്തത്തോടെ ഇത്രയും വലിയ പൊതുപരിപാടി മുമ്പൊരിക്കലും കേരളത്തില്‍ നടന്നിട്ടില്ല. പതിനാല് ജില്ലകളിലും മുഖ്യമന്ത്രി എത്തി. രാവിലെ മുതല്‍ പുലര്‍ച്ചെ വരെ പരാതികള്‍ സ്വീകരിച്ചു. പല പരാതികള്‍ക്കും അപ്പപ്പോള്‍ തന്നെ പരിഹാരം കണ്ടു. മറ്റ് പരാതികള്‍ പരിഹരിക്കാന്‍ പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ നിയോഗിച്ചു. , ഇതൊന്നും മനസ്സിലാക്കാതെയാണോ സമരം ചെയ്യുന്നത് ,പന്ത്രണ്ടാം തിയതി ആരംഭിക്കാനിരിക്കുന്ന ഈ പരിപാടികള്‍ അലങ്കോലപ്പെടുത്തുക എന്ന ലക്ഷ്യത്തിലാണ് അന്ന് മുതല്‍ തന്നെ സോളാര്‍ സമരത്തിന്റെ മറ്റൊരു ഘട്ടം ആരംഭിക്കാന്‍ ഇടതുമുന്നണി തീരുമാനിച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ കരുത്ത് കാട്ടാനും ഭരണം നിശ്ചലമാക്കാനും അത് വഴി ജനസമ്പര്‍ക്കപരിപാടി അട്ടിമറിക്കാനുമാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നത്. ഇടതു പക്ഷ നേതാക്കള് ഇത്രക്കും വിവരം ഇല്ലത്തവരാണോ ? ആയിരക്കന്നക്കിനു പാവങ്ങളെ ബാതിക്കുന്ന പ്രശ്നങ്ങള് ഉണ്ടായിട്ടും അതൊന്നും നോക്കാതെ നിയമ സഭ വളയുക ജനങ്ങളെ ബുദ്ദി മുട്ടിക്കുക ജനാധിപത്യ സംവിധാനമാണെന്ന് കരുതി എന്തുമാവാമോ...? രാഷ്ട്രീയ നേതാക്കള്‍ പാലിക്കുന്ന സാമാന്യ മര്യാദകള്‍ പോലും പാലിക്കപ്പെടുന്നില്ല. സാധാരണ ജീവിതം ഉറപ്പ് വരുത്താനും പൗരന്മാരുടെ അവകാശങ്ങളെ ഹനിക്കാതിരിക്കാനും സമാധാന സഹവര്‍ത്തിത്വത്തിനുമെല്ലാം രാഷ്ട്രീയ പാര്‍ട്ടികള്‍ ബാധ്യസ്ഥരാണ്. സോളാര്‍ വിവാദത്തിന്റെ പേരില്‍ ഒരു ഹര്‍ത്താലുള്‍പ്പെടെ പൊതുഖജനാവിന് സി.പി.എം വരുത്തിയ നഷ്ടങ്ങള്‍ കോടികളുടേതാണ്. വിദ്യാര്‍ത്ഥി-യുവജന സമരങ്ങളുടെ പേരില്‍ തിരുവനന്തപുരം നഗരത്തെ കലാപകലുഷിതമാക്കിയത് എല്ലാവരും കണ്ടതാണ്. രണ്ട് മാസത്തോളമായി പ്രതിപക്ഷം നടത്തുന്ന സമരം ഒടുവില്‍ സെക്രട്ടേറിയേറ്റ് പിടിച്ചെടുക്കുന്ന രീതിയിലേക്കാണ് മാറുന്നത്. ജനാധിപത്യ രീതിയില്‍ സമരം നടത്തുന്നത് ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ പതിറ്റാണ്ടുകളായുള്ള കീഴ്‌വഴക്കങ്ങളെല്ലാം ലംഘിച്ച് സെക്രട്ടേറിയേറ്റിന്റെ ഒരു വാതിലിലൂടെയും ആരെയും പ്രവേശിപ്പിക്കില്ലെന്നാണ് സമരക്കാര്‍ പറയുന്നത്.അച്യുതമേനോന്റെ കാലം മുതല്‍ സെക്രട്ടേറിയേറ്റ് ഉപരോധസമയത്ത് കണ്ടോന്‍മെന്റ് ഗേറ്റ് തുറക്കുന്ന രീതിയുണ്ടായിരുന്നു. എന്നാല്‍ ഈ 12ന് ആരംഭിക്കുന്ന സമരത്തില്‍ ആരെയും സെക്രട്ടേറിയേറ്റിലേക്ക് കടത്തില്ലെന്നാണ് പറയുന്നത്. മൂന്ന് ഗേറ്റിലും അവര്‍ക്ക് സമരം നടത്താം. അതേസമയം കന്റോണ്‍മെന്റ് ഗേറ്റിന് മുന്നില്‍ നടത്തുന്ന സമരം ജനവിരുദ്ധമാണ്. വോള്‍സ്ട്രീറ്റ് സമരമെന്നും പിടിച്ചെടുക്കല്‍ സമരമെന്നുമാണ് അവര്‍ ഈ സമരത്തെ വിശേഷിപ്പിക്കുന്നത്. ജനാധിപത്യത്തില്‍ അങ്ങനെ ഒരു സമരമുറ അഭികാമ്യമാണോ? 12 നു ആരംഭിക്കുന്ന ജനസംബര്ക്ക പരിപാടി അലങ്കോലപ്പെടുത്തുക എന്ന ലക്ഷ്യത്തിലാണ് അന്ന് മുതല്‍ തന്നെ സോളാര്‍ സമരത്തിന്റെ മറ്റൊരു ഘട്ടം ആരംഭിക്കാന്‍ ഇടതുമുന്നണി തീരുമാനിച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ കരുത്ത് കാട്ടാനും ഭരണം നിശ്ചലമാക്കാനും അത് വഴി ജനസമ്പര്‍ക്കപരിപാടി അട്ടിമറിക്കാനുമാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നത്.ഇത് പോലെ വിവരമില്ലാത്ത ഒരു പാര്ട്ടി ഈ ദുനിയാവില് ഇല്ല എന്ന് തന്നെ പറയാം കാരണ്ണം ഇതിനു മുന്പ് എന്തല്ലാം സമരങ്ങളാണ് ചെയ്തത് , ട്രാക്റ്റര് സമരം,,, എ.ഡി.ബി. സമരം ,,, സോയശ്രകോളാജ് സമരം,,, എയര്പോര്ട്ട് സമരം,,, സ്മാര്ട്ട് സിറ്റി സമരം,,,,കമ്പ്യൂട്ടര് സമരം ,,,ക്രഷി നശിപ്പിക്കല് സമരം,,, വെട്ടി നിരത്തല് സമരം ,,,.ഇങ്ങനെ എന്തല്ലാം വിവരക്കേടാണ് ഈ പാര്ട്ടി കാട്ടി കൂട്ടിയത് , ഇവര്ക്ക് ഇപ്പോഴും നേരം വെളുക്കാത്തത് എന്താണ് എന്ന് ആലോചിച്ചു ഒരു പിടിയും ഇല്ല , ഇനി എത്ര കാലം വെന്നമോ ആവോ ഇവര്ക് നേരം വെളുക്കാന് ? ജനങ്ങളെ നിങ്ങള് പ്രതീകരിക്കുക ........
2013 ഓഗസ്റ്റ് 9, വെള്ളിയാഴ്‌ച
നിയമസഭ ആരുടേയും തറവാട് വകയല്ല ,,,
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
.jpg)

.jpg)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ