2013 സെപ്റ്റംബർ 13, വെള്ളിയാഴ്‌ച

കള്ളനും കള്ളനു കഞ്ഞി വെച്ചവരും

കേരളത്തില് എന്തല്ലാമാണ് നടക്കുന്നത് എന്ന് ചോദിച്ചാല് ആ എനിക്കറിയില്ല എന്തരോ..എന്തോ.. നടക്കുന്നു, എന്നാണ് ഉത്തരം, ഇതു എന്തൊരു നാടാണ് എനിക്ക് ഒരു പിടിയും കിട്ടുന്നില്ല .ഒരാള് ഒരു പാര്ട്ടിക്കാരനാവുക ആ പാര്ട്ടിയുടെ കൊള്ളരുതായ്മ കൊണ്ട് അയാള് ആ പാര്ട്ടി വിടുക പിന്നീടു അയാളെ പഴയ പാര്ട്ടിക്കാര് 51 വെട്ടു വെട്ടി കൊല്ലുക കൊന്നവരെ ഒളിപ്പിക്കുക .പോലിസ്  പിടിച്ചാല്   പോലിസിനെ കല്ല്‌ എറിയുക .തെറി പറയുക ഭീഷണി പെടുത്തുക. പിന്നീട് ശാക്ഷികളെ ഭീഷണി പെടുത്തി മൊഴി മാറ്റിക്കുക ,പിന്നീട് തെളിവ് ഇല്ലാ എന്ന് പറഞ്ഞ്  പ്രതികളെ വെറുതെ വിടുക  ഇത്  എന്ത് വിരോദഭാസമാണ് ,
ഇതാണോ നമ്മുടെ വിവരവും വിവേകവും ഉള്ള കേരളം ഒന്നും അങ്ങോട്ട്‌ മനസ്സിലാവുന്നില്ല ,കേരളത്തിലെ അരി ഭക്ഷണം കഴിക്കുന്ന എല്ലാവര്ക്കും  അറിയാം ആരാണ് കൊന്നത് എന്ന് (പറഞ്ഞത്ഞാനല്ല പ്രതിപക്ഷ നേതാവാണ്‌ )എന്തിനാണ് കൊല്ലിച്ചത് എന്നും, പക്ഷെ കോടതിക്ക്  മാത്രം ഒന്നും മനസ്സിലായില്ല ,     .എന്ത് കൊണ്ട്ടായിരിക്കും ഇങ്ങനെ ഒക്കെ  സംഭവിക്കുന്നത്‌  നിയമത്തിന്റെ  പോരായ്മയാണോ , അതോ ജഡ്ജിമാര് കണ്ണ് അടച്ചിരിപ്പാണോ,
കേരളം ഏതല്ലാം രീതിയില് ചര്ച്ച ചെയ്ത കേസാണ് ഇതു. എന്നിട്ടും ഇങ്ങനെ എല്ലാം സംഭവിക്കുന്നതില്  വല്ലാത്ത നിരാശയും സംഘടവും ഉണ്ട്ട് , (കോഴിക്കോട്: റവല്യൂഷനറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാരായി രാജന്‍ ഉള്‍പ്പെടെ 20 പ്രതികളെ കോടതി വിട്ടയച്ചു. സാക്ഷിമൊഴികളുടെയും തെളിവുകളുടെയും അഭാവത്തിലാണ് കേസ് പരിഗണിക്കുന്ന മാറാട് പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍. നാരായണപ്പിഷാരടി ഇവരെ വെറുതെവിട്ടത്.
സാക്ഷിമൊഴികളുടെ അഭാവത്തില്‍ 24 പേരെ വിട്ടയക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നുവെങ്കിലും നാലു പേരുടെ കാര്യത്തില്‍ അനുകൂല തീരുമാനം ഉണ്ടായില്ല.
പ്രതികള്‍ക്ക് നേരെ ഉന്നയിച്ച കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്ന് 108 പേജുള്ള ഇടക്കാല വിധിന്യായത്തില്‍ പറയുന്നു. സാക്ഷികള്‍ കൂറുമാറിയതോടെ പ്രതികള്‍ക്കെതിരെ മൊഴി ഇല്ലാതായി. പൊലീസുകാരുടെ റിമാന്റ് റിപ്പോര്‍ട്ട് മാത്രമായി തെളിവ് ചുരുങ്ങിയത് പ്രതികളെ വിട്ടയക്കുന്നതിന് ബലമേകി.
166 സാക്ഷികളെയാണ് പ്രോസിക്യൂഷന്‍ വിസ്തരിച്ചത്. ഇതില്‍ 52 പേര്‍ കൂറുമാറിയിരുന്നു. ആകെയുള്ള 76 പ്രതികളില്‍ രണ്ടുപേരെ വിചാരണ തുടങ്ങുന്ന ഘട്ടത്തില്‍ തന്നെ വിട്ടയച്ചിരുന്നു. രണ്ടുപേര്‍ ഒളിവിലാണ്. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. രാഗേഷ് ഉള്‍പ്പെടെ 15 പേരുടെ വിചാരണ ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു. കേസിലെ ഒമ്പതാം പ്രതി വിചാരണക്കിടെ മരിച്ചു. അവശേഷിക്കുന്ന 56 പേരില്‍ 20 പേരെയാണ് ഇന്നലെ വിട്ടയച്ചത്. ഇതോടെ കേസില്‍ അന്തിമ വിചാരണ നേരിടാനുള്ള പ്രതികളുടെ എണ്ണം 36 ആയി.)
ഇനി ആരാണ് ഈ കാരായി രാജന് .ഒരു പക്കാ കൊലയാളിയാണ്  ടി പി യെ കൊന്ന കേസില് മാത്രമല്ല ഇയാള് പ്രതി ഫസല് വധകെസിലും ഇയാള് പ്രതിയാണ്, ഒരു പാര്ട്ടിയില് നിന്ന് ഒരാള് രാജിവെച്ചാല് അയാളെ എന്തിനു കൊല്ലണം, അങ്ങനെ കൊല്ലുകായണങ്കില് പിന്നെ ഇവിടെ  വല്ലവരും ബാക്കി ഉണ്ടാവുമോ , ഇന്ത്യയില് എവിടെ ജീവിക്കാനും ഏതു പാര്ട്ടിയില് പ്രവര്ത്തിക്കാനും പുതിയ പാര്ട്ടി ഉണ്ട്ടാക്കാനും അനുവാദം ഉണ്ട്ട് ,പിന്നെ എന്തിനാണ് ടി പി യെ കൊന്നത്, ഫസലിനെ കൊന്നത് , ശുക്കൂറിനെ കൊന്നത് ,
കൊല്ലപെട്ടവര്  ഒരു അച്ഛനായിരുന്നു, ഒരു മകനായിരുന്നു. ഒരു ഭര്ത്താവ് ആയിരുന്നു .  ഒരു സഹോദരനായിരുന്നു , നല്ല ഒരു നാട്ടുകാരനായിരുന്നു .ഒരു നല്ല സമരിയാക്കരനായിരുന്നു നിങ്ങള് കൊന്നത് ഒരു നല്ല അച്ഛനെയാണ് ഒരു നല്ല മകനെയാണ് ഒരു നല്ല ഭര്ത്താവിനെയാണ് , ഒരു നല്ല സഹോദരനെയാണ് ,ഒരു നല്ല നാട്ടുകരനെയാണ് , കൊല്ലപെട്ടത്‌ നിങ്ങളുടെ  ജെഷ്ടണോ  അനിയനോ അച്ഛനോ മകനോ ഭാര്ത്തവോ ആണന്കിലോ നിങ്ങളുടെ അവസ്ഥ എന്താണ്.
35 വര്ഷം പാര്ട്ടി  ബംഗാള് ഭരിച്ചു ,ഇപ്പൊ അവിടത്തെ അവസ്ഥ എന്താണ് , അവിടെ സീ പി എം കാരനാണ് എന്നറിഞ്ഞാല് കല്ലറിഞ്ഞു ഓടിക്കും അങ്ങനെ ഒരവസ്ഥ ഇവിടെയും വരാം... പ്രവര്ത്തകരെ ആലോജിക്കുക മനസ്സിലാക്കുക, നിങ്ങള്ക് നല്ലത് വരട്ടെ എന്ന് പ്രാര്ത്തിക്കുന്നു                                                                                                                                                          മംഗ്ലീഷ് ടൈപ് ചെയ്തു മലയാളം ആക്കിയതാണ് തെറ്റുകള് ഉണ്ടാവാം ക്ഷമിക്കുക 

അഭിപ്രായങ്ങളൊന്നുമില്ല: