2011 ജൂൺ 25, ശനിയാഴ്‌ച

കേരളത്തില്‍ യുവാക്കളില്‍ പ്രമേഹബാധിതരുടെ എണ്ണം ആശങ്കാജനകമാംവിധം വര്‍ധിക്കുകയാണെന്ന് കണക്കുകള്‍.
സംസ്ഥാനത്തെ ടെക്‌നോപാര്‍ക്കുകളില്‍ അടുത്തിടെ നടത്തിയ ആരോഗ്യക്യാമ്പ്  ഇതിലേക്ക് വെളിച്ചം വിശുകയാണെന്ന്  പ്രമുഖ പ്രമേഹരോഗ ചികില്‍സാ വിദഗ്ധന്‍ ഡോ. ജ്യോതിദേവ് കേശവദേവ് പറഞ്ഞു. 70 ശതമാനത്തോളം പേര്‍ പ്രമേഹബാധിതരോ രോഗത്തിന്റെ പടിവാതില്‍ക്കല്‍ എത്തിയവരോ ആയിരുന്നു. തെറ്റായ ജീവിതശൈലിയിലൂടെ പുതുതലമുറ പ്രമേഹത്തെ ക്ഷണിച്ചുവരുത്തുകയാണ്. മെയ്യനങ്ങാതെയുള്ള ജീവിതചര്യകളും മധുരപാനീയങ്ങളുടെ വര്‍ധിച്ച ഉപയോഗവും ഫാസ്റ്റ്ഫുഡ് സംസ്‌കാരവും യുവാക്കളെ പ്രമേഹരോഗികളാക്കുന്നു. പ്രമേഹം എങ്ങനെയുണ്ടാകുന്നുവെന്ന തിരിച്ചറിവുണ്ടാകുകയും അതു തടയാനുള്ള ജീവിതശൈലി സ്വീകരിക്കുകയും വേണം. പണം ചെലവഴിച്ചതുകൊണ്ടുമാത്രം രോഗചികില്‍സ ആകില്ല. ഗുളികകളേക്കാള്‍ ഇന്‍സുലിനാണ് നല്ലത്. എന്നാല്‍, കര്‍ക്കശമായ ജീവിതക്രമീകരണങ്ങളിലൂടെയും ചികില്‍സയിലൂടെയും പ്രമേഹം വന്നാലും സുഖജീവിതം നയിക്കാന്‍ കഴിയും. കേരളത്തിലെ മൊത്തം രോഗബാധിതരില്‍ 26 ശതമാനം പ്രമേഹവുമായി ബന്ധപ്പെട്ടവരാണ്.
ആഹാരം ഉപേക്ഷിച്ചാല്‍ പ്രമേഹം കുറയ്ക്കാമെന്നു കരുതുന്നത് അപകടമാണ്. ഒരുനേരം ആഹാരം ഉപേക്ഷിച്ചതുകാരണം  പ്രമേഹം കുറയില്ല.  വര്‍ധിക്കാനാണ് സാധ്യത.  ഭക്ഷണക്രമത്തില്‍ കൃത്യനിഷ്ഠ പാലിക്കണം. പതിവായ വ്യായാമം ആവശ്യമാണ്. അതിന് അരമണിക്കൂറില്‍ കുറയാത്ത നടത്തം, സൈക്ലിങ്, ട്രെഡ്മില്‍ നടത്തം എന്നിവ സ്വീകരിക്കാമെന്നും ഉപതാസിച്ചു

2011 ജൂൺ 12, ഞായറാഴ്‌ച

സഹപ്രവര്‍ത്തകരുമായുളള നല്ല ബന്ധം ആയുസ്സ് വര്‍ധിപ്പിക്കുo........

ജോലി സ്ഥലങ്ങളില്‍ സഹപ്രവര്‍ത്തകരുമായി മികച്ച ബന്ധം പുലര്‍ത്തുന്നവര്‍ക്ക് ശുഭ വാര്‍ത്ത. സഹപ്രവര്‍ത്തകരുമായുളള നല്ല ബന്ധം തൊഴിലിലെ  പ്രകടനത്തെ മെച്ചപ്പെടുത്തുക മാത്രമല്ല , അത് നിങ്ങളുടെ ആയുസ്സ് വര്‍ധിക്കാന്‍ കാരണമാകുമെന്നും പുതിയ പഠനങ്ങള്‍ കണിക്കുന്നു. ഇസ്രായേലിലെ തെല്‍അവീവ് സര്‍വകലാശാലയിലെ ഗവേഷകര്‍ 38നും 43നും ഇടയില്‍ പ്രായമുളള ആളുകള്‍ക്കിടയില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. അതേസമയം, മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍നിന്ന് തൊഴിലിടങ്ങളില്‍ ലഭിക്കുന്ന പിന്തുണക്ക് ഒരാളുടെ ആയുസ്സുമായി ബന്ധമില്ലെന്നും പഠനം വ്യക്തമാക്കുന്നു. സഹപ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക, അവരുമായി നല്ല സൗഹൃദം പങ്കുവെക്കുക തുടങ്ങിയ ഘടകങ്ങളാണ് 'മികച്ച ബന്ധ'ത്തിനായി ഗവേഷകര്‍ പരിഗണിച്ചത്.
കൗതുകകരമായ ഈ പഠനത്തിന് ഗവേഷകര്‍ക്ക് 1988 മുതലുളള നീണ്ട 20 വര്‍ഷങ്ങള്‍ വേണ്ടിവന്നു. ഇതിനിടെ, ശരാശരി എട്ട് മണിക്കൂറില്‍ കൂടുതല്‍ ജോലി സ്ഥലത്ത് ചെലവഴിക്കുന്നവരായ 820 ആളുകളെയാണ് പഠനവിധേയമാക്കിയത്. ഇതില്‍  80 ശതമാനം വിവാഹിതരും 45 ശതമാനം പേര്‍ 12വര്‍ഷമെങ്കിലും ഔപചാരിക വിദ്യാഭ്യാസം നേടിയവരുമാണ്. പഠനവിധേയമാക്കിയവരില്‍ മൂന്നിലൊന്നാളുകളും സ്ത്രീകളാണ്. ജോലി ഭാരം  പോലുളള ഘടകങ്ങള്‍  പരിഗണിച്ചിട്ടില്ലെന്ന പോരായ്മ ഇതിനകം ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.

സെല്‍ഫോണ്‍ കാന്‍സറിന് കാരണമായേക്കുമെന്ന് ലോകാരോഗ്യ സംഘടന

ന്യൂദല്‍ഹി: സെല്‍ഫോണില്‍ അമിതമായി സംസാരിക്കുന്നത് മാരകമായ  മസ്തിഷ്‌ക കാന്‍സറിന് കാരണമായേക്കാമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിച്ച്. സെല്‍ഫോണുകളില്‍ നിന്ന് വരുന്ന വൈദ്യുത കാന്തിക വികിരണങ്ങള്‍ മനുഷ്യ ശരീരത്തില്‍ കാര്‍സിനോജനുകളുടെ രൂപീകരണത്തിന് കാരണമാവുന്നതായാണ് സംശയിക്കുന്നത്.
ലോകാരോഗ്യ സംഘടനക്ക് കീഴിലെ ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സര്‍ ആണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. എന്നാല്‍ മൊബൈല്‍ ഉപയോഗം കാന്‍സറിന് കാരണമവുന്നുണ്ടെന്നതിന് വ്യക്തമായ തെളിവുകളൊന്നും തന്നെ ഇതുവരെ ലഭ്യമായിട്ടില്ലെന്നും ഏജന്‍സി പറഞ്ഞു.
14 രാജ്യങ്ങളിലായി 31 ശാസ്ത്രജ്ഞരാണ് ലോകാരോഗ്യ സംഘടനക്ക് കീഴെ ഇത് സംബന്ധിച്ച പഠനം നടത്തിയത്. മൊബൈല്‍ ഫോണ്‍ ഉപയോഗവുമായി ബന്ധപ്പെട്ട് നടന്ന നൂറോളം പഠനങ്ങളെയും അവര്‍ വിശകലന വിധേയമാക്കി