കുമളിയില്‍ നാലര വയസ്സുകാരന്‍ ഷഫീഖ് സ്വന്തം പിതാവിന്‍െറയും രണ്ടാനമ്മയുടെയും അതിക്രൂരമായ പീഡനത്തിനിരയായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട് അത്യാസന്ന നിലയില്‍ കഴിയുന്ന സംഭവം സമൂഹ മനസാക്ഷിയെ നടുക്കുന്ന പശ്ചാത്തലത്തില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പുതിയ നിയമം കൊണ്ടുവരാന്‍ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നു. എന്താണ് ഇപ്പോള് കേരളത്തില് നടക്കുന്നത് ഇങ്ങനെ പോയാല് നമ്മള് എവിടെ എത്തുംഎന്ന് ഒരു പിടിയും ഇല്ല ഓരോ ദിവസവും പത്രം വായിക്കുമ്പോള് കുട്ടികള്ക് എതിരായി എന്തല്ലാം വാര്ത്തകലാണ് വരുന്നത്
ദേശീയ തലത്തിലും സംസ്ഥാനത്തും കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ കഴിഞ്ഞ മൂന്നുവര്‍ഷങ്ങള്‍ക്കകം മൂന്നിരട്ടിയായി വര്‍ധിച്ചതായാണ് ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്ക്. 2013ലെ ആദ്യത്തെ മൂന്നു മാസങ്ങളില്‍ മാത്രം 480 കേസുകള്‍ രേഖപ്പെട്ടു.
കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ ഘോരകൃത്യങ്ങള്‍ ഈ കേസുകളില്‍ ഉള്‍പ്പെടുന്നു. കുട്ടികളുടെ നേരെയുള്ള അതിക്രമങ്ങളുടെ പട്ടികയില്‍ 10ാം സ്ഥാനത്തുള്ള കേരളത്തില്‍ മാതാപിതാക്കളോ ബന്ധുക്കളോ നടത്തുന്ന ബാലപീഡനങ്ങള്‍ ഭീകരമായി തുടരുന്നുവെന്നാണ് സംഭവങ്ങള്‍ കാണിക്കുന്നത്.
മേയ് ആദ്യം കോഴിക്കോട്ട് ഏഴുവയസ്സുകാരി അദിതിയെ അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് പൈശാചികമായി മര്‍ദിച്ചും പട്ടിണിക്കിട്ടും കൊന്ന കേസില്‍ ഇപ്പോള്‍ മാത്രമാണ് കുറ്റപത്രം സമര്‍പ്പിക്കപ്പെടുന്നത്. കൊല്ലുന്നില്ലെങ്കിലും മാതാപിതാക്കള്‍ ഉപേക്ഷിച്ചു കടന്നുകളയുകയോ വില്‍ക്കുകയോ മാരകമായി പരിക്കേല്‍പിക്കുകയോ ചെയ്യുന്ന സംഭവങ്ങളും സാധാരണമായിക്കൊണ്ടിരിക്കുന്നു.
ദിനേന വീടിനകത്തും കുടുംബങ്ങളിലും നടക്കുന്ന ആയിരക്കണക്കില്‍ പീഡനങ്ങളിലും മര്‍ദനങ്ങളിലും ക്രൂരമായ വിവേചനങ്ങളിലും ഒരു ശതമാനംപോലും കേസാവുകയോ പ്രതികള്‍ പിടിയിലാവുകയോ ചെയ്യുന്നില്ലെന്നതാണ് പരമദയനീയമായിട്ടുള്ളത്.
ഇരകള്‍ കുഞ്ഞുങ്ങളായതിനാല്‍ നിശ്ശബ്ദം കരയുകയോ സഹിക്കുകയോ അല്ലാതെ പരാതിപ്പെടുന്ന പ്രശ്നമേ ഉദിക്കുന്നില്ല. ബന്ധുക്കളോ അയല്‍ക്കാരോ വിദ്യാലയ അധികൃതര്‍പോലുമോ പൊല്ലാപ്പ് ആലോചിച്ച് പൊലീസില്‍ വിവരമറിയിക്കാറില്ലെന്നതാണ് ഏറ്റവും കുറ്റകരമായ സംഭവം. അഥവാ അധികൃതര്‍ വിവരമറിഞ്ഞാലും തെളിവുകള്‍ കണ്ടെത്താനും സാക്ഷികളെ ഹാജരാക്കാനുമുള്ള പ്രയാസമോര്‍ത്ത് അവരും കണ്ടില്ലെന്ന് നടിക്കുന്നു. ഇതൊക്കെ നമ്മുടെ നിത്യജീവിതത്തിന്‍െറ ഭാഗമായിത്തീരുന്നത് നിയമങ്ങളുടെ അഭാവം മൂലമാണെന്ന് വാദിക്കാന്‍ ഒരാള്‍ക്കും സാധ്യമല്ല.
ഗാര്‍ഹികപീഡനത്തിനും ശിശുപീഡനത്തിനും മറ്റെല്ലാ കുറ്റകൃത്യങ്ങള്‍ക്കുമെതിരെ കര്‍ക്കശനിയമങ്ങളും ശിക്ഷാവിധിയും ഇന്ത്യയിലുണ്ട്. നിയമങ്ങളെ നോക്കുകുത്തിയാക്കിയാണ് സാമൂഹിക ജീവിതം അനുദിനം പൈശാചികമായി മാറിക്കൊണ്ടിരിക്കുന്നത്. ഏതെങ്കിലും മൃഗീയ ചെയ്തി നാടിനെ നടുക്കുകയും ഒച്ചപ്പാടാകുകയും ചെയ്താല്‍ മുട്ടുശാന്തിക്ക് സര്‍ക്കാര്‍ കണ്ടെത്തുന്ന വഴിയാണ് നിയമം കര്‍ക്കശമാക്കുന്ന ഭേദഗതിക്കുള്ള നീക്കം. ദല്‍ഹിയിലെ കുപ്രസിദ്ധമായ സ്ത്രീപീഡനം വന്‍ ജനരോഷം ക്ഷണിച്ചുവരുത്തിയപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ സ്ത്രീസുരക്ഷക്കായി പഴുതടച്ച കര്‍ശന നിയമം ഓര്‍ഡിനന്‍സിലൂടെ നടപ്പാക്കി. എന്നിട്ടോ? സ്ത്രീപീഡനം പൂര്‍വോപരി വര്‍ധിച്ചതല്ലാതെ തെല്ലും കുറക്കാന്‍ അത് പര്യാപ്തമായിട്ടില്ല.
ഇതില്‍നിന്ന് ഭിന്നമായ ഒരു ഫലവും സംസ്ഥാന സര്‍ക്കാറിന്‍െറ ബാലപീഡനവിരുദ്ധ അഥവാ കുട്ടികളുടെ സുരക്ഷക്കായുള്ള നിയമത്തിനും പ്രതീക്ഷിക്കേണ്ടതില്ല. നീചമായ കുറ്റകൃത്യങ്ങള്‍ പെരുകാനും നിയമലംഘനം സര്‍വസാധാരണമാവാനുമുള്ള സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നുവെന്നതാണ് അടിസ്ഥാന കാരണം. വസ്തുനിഷ്ഠമായും യാഥാര്‍ഥ്യബോധത്തോടെയും ആ സാഹചര്യങ്ങള്‍ പഠിച്ച് ഇല്ലാതാക്കാനുള്ള നടപടികള്‍ ഒരു ഭാഗത്തുനിന്നും ഉണ്ടാവുന്നില്ല. എല്ലാ കൊടുംക്രൂരകൃത്യങ്ങളുടെയും മൂലഹേതു ഒന്നാമതായി മദ്യാസക്തിയാണ്. കുമളിയിലെ ഷഫീഖും മരണത്തോട് മല്ലടിക്കേണ്ടിവന്നത് മുഴുക്കുടിയനായ പിതാവിന്‍െറ ബോധരഹിതമായ ചെയ്തികള്‍ മൂലമാണെന്നാണ് അറിയുന്നവര്‍ പറയുന്നത്. കുറ്റത്തില്‍ പങ്കാളിയായ രണ്ടാനമ്മപോലും ഭര്‍ത്താവിന്‍െറ പീഡനത്തിന്‍െറ സ്ഥിരം ഇരയാണത്രേ.
ഗാര്‍ഹികപീഡനത്തിന്‍െറ പ്രഭവകേന്ദ്രവും മദ്യം തന്നെ. അതുപോലെ കുടുംബജീവിതത്തിന്‍െറ തകര്‍ച്ചയും സമൂഹത്തിന്‍െറ നിസ്സംഗതയും നിയമപാലകരുടെ നിരുത്തരവാദിത്തവും മാധ്യമങ്ങളുടെ മൂല്യച്യുതിയും ഭരണാധികാരികളുടെ അധാര്‍മികതയുമെല്ലാം സ്ത്രീകളോടായാലും കുട്ടികളോടായാലും ദിനേന നടക്കുന്ന ക്രൂരതകളില്‍ അനിഷേധ്യപങ്ക് വഹിക്കുന്നുണ്ട്. ഈ കാരണങ്ങള്‍ മാറ്റമില്ലാതെ അവശേഷിക്കുക മാത്രമല്ല, പൂര്‍വാധികം ഗൗരവതരമായിക്കൊണ്ടിരിക്കുകകൂടി ചെയ്യുന്ന പരിതസ്ഥിതിയില്‍ നിരപരാധികളായ കുഞ്ഞുങ്ങള്‍ പിടഞ്ഞുമരിക്കുകയും സ്ത്രീകള്‍ സഹനത്തിന്‍െറ നെല്ലിപ്പടി കാണുകയുമല്ലാതെ മറ്റെന്ത് സംഭവിക്കാനാണ് ,,,,,,,,,,കുട്ടികള് ജീവന്റെ ജീവനാണ്.......... അവരാണ് നാളത്തെ നിങ്ങളുടെ എല്ലാം മെല്ലാം............ അവരെ തലൊലിക്കുക........... അവരെ ഉമ്മ വെക്കുക.......... അവരെ കൂട്ടി പിടിച്ചു ജീവിക്കുക........ അവരുടെ വിഷമങ്ങള് മനസ്സിലാക്കുക...........അത് പരിഹരിക്കുക .എല്ലാവര്ക്കും നന്മ വരട്ടെ..... .........................



