2013 സെപ്റ്റംബർ 28, ശനിയാഴ്‌ച

നര ഭോജികളായ ഭരണകര്ത്താക്കള്

ഇന്ത്യ എന്നാ വലിയ ഒരു രാഷ്ട്രത്തിന്റെ അധികാരം  പിടിക്കാന് ചില രാഷ്ട്രീയ പാര്ട്ടിക്കാര് ആരെയാണ് ഏല്പിക്കുന്നത്, ഇന്ത്യയെ പോലെ സംസ്കാരവും പാരംബ്ബര്യവും പല ജാതി ജനങ്ങളും പല മതക്കാരും ഉള്ള വലിയ ഒരു രാഷ്ട്രം ലോകത്ത് തന്നെ വേറെ ഇല്ല എന്ന് തന്നെ പറയാം അങ്ങനെ യുള്ള ഒരു രാസ്ട്രത്തിലാണ് ജനങ്ങളെ കൊല്ലുകയും കൊല്ലാനു കൂട്ടുനില്കുകയും ചെയ്താ ഒരാളെ പ്രധാന മന്ത്രി  ആക്കാന് മോഡി എന്നയാളെ ബി ജെ പി ഉയരത്തി കാട്ടുന്നത്
ഇന്ത്യന് പ്രധാന മന്ത്രി യവാന് ഇയാള്ക് എന്താണ് യൊഗിദ , ബി ജെ പി എന്ന വലിയ പാര്ട്ടി മോഡിയെ പോലെ ഒരാളെ പ്രധാന  മന്ത്രി സ്ഥാനത്തേക്ക് പരഗന്നിച്ചപ്പോള് ഇന്ത്യക്കാരായ ആളുകള് ലോകത്തിനു മുന്പില് നാണിച്ചു തല തായ്ത്തി എന്ന് പറയാം   ഗുജറാത്ത് മോഡലെന്ന് മോഡിയും നിക്ഷിപ്ത താല്‍പര്യങ്ങളുള്ള കോര്‍പ്പറേറ്റുകളും കൊട്ടിഘോഷിച്ചതെല്ലാം നീര്‍കുമിള കണക്കെ ഒന്നൊന്നായി പൊട്ടി വീഴുകയാണ്.
അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരിക്കെ, ഇപ്പോഴത്തെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്റെ നേതൃത്വത്തിലുള്ള സമിതി തയാറാക്കിയ റിപ്പോര്‍ട്ട്. ആകെയുള്ള 28 സംസ്ഥാനങ്ങളില്‍ വികസന നിലവാരത്തില്‍ 12  സ്ഥാനത്താണ് മോഡിയുടെ ഗുജറാത്ത്. ഗോവയും കേരളവും ആണ് വികസിത സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനത്ത്.
തമിഴ്‌നാട്, പഞ്ചാബ്, മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയവയെല്ലാം ഉള്‍പ്പെടുന്ന വികസിത സംസ്ഥാനങ്ങളുടെ പട്ടികയില്‍ പോലും ഗുജറാത്ത് വരുന്നില്ല. അത്തരമൊരു സംസ്ഥാനത്തെയാണ് രാജ്യത്തിനൊട്ടാകെ വികസന മാതൃക എന്ന പേരില്‍ മോഡിയും ബി.ജെ.പിയും കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്.
മോഡി പ്രധാനമന്ത്രിയായിരിക്കുന്ന ഒരു രാജ്യത്ത് ജീവിക്കാന്‍ പോലും ഭയമാണെന്നാണ് ജ്ഞാനപീഠ ജേതാവായ എഴുത്തുകാരന്‍ യു.ആര്‍ അനന്തമൂര്‍ത്തി കഴിഞ്ഞ ദിവസം പറഞ്ഞത്. 
ആയിരക്കണക്കിന് ആളുകളെ കൊല്ലുകയും ആളുകളെ കൊല്ലാന്കൂട്ട് നില്കുകയും ഇപ്പോയും വ്യജ ഏറ്റുമുട്ടലുകള് നടത്തി ആളുകളെ കൊന്നു കൊണ്ട്ടിരിക്കുന്ന ഒരാളെ എങ്ങിനെയാണ് ബി ജെ പി പ്രധാന  മന്ത്രി സ്ഥനാര്ത്തി ആക്കിയത്
ബി ജെ പി എന്ന പാര്ട്ടിയില് നേതാക്കല്ക്ക് ഇത്രെയും ക്ഷാമമാനൊ  എത്ര എത്ര നേതാക്കള് ഉണ്ട്ട് അദ്ധോണി.രാജ്നാദ് സിംഗ്. സുഷമ ശോരാജ്  ഇവരല്ലം ഒന്നിനും കൊള്ളത്തവരാണോ , മോഡി രാഷ്ട്രീയ പരവര്ത്തനം നടത്തുന്നതിനു മുന്പ് ഇവരല്ലാം എം പി യും മന്ദ്രിയും ആയവരാണ്‌. ദേശിയ നേതാക്കള് ആയവരാണ്‌ 
ഗുജറാത്ത് കലാപത്തിലൂടെ വംശഹത്യക്ക് നേതൃത്വം നല്‍കുകയും എണ്ണമറ്റ നിരപരാധികളെ വ്യാജ ഏറ്റുമുട്ടലിലൂടെ കുരുതികൊടുത്ത് വി.ഐ.പി പരിവേഷം സ്വയം കെട്ടിയാടുകയും ചെയ്യുന്ന മോഡിയുടെ ദേശീയ രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവ് തന്നെ അനര്‍ത്ഥങ്ങളോടെയായിരുന്നു. അതാണ് മുസഫര്‍നഗറില്‍ കണ്ടത്.വര്‍ഗീയകലാപങ്ങളുണ്ടാക്കിയും ന്യൂനപക്ഷങ്ങളെ വേട്ടയാടിയും ഹൈന്ദവ വോട്ടുബാങ്ക് ഏകീകരിക്കാമെന്ന മോഡിയും ബി.ജെ.പിയും ഉള്‍ക്കൊള്ളുന്ന സംഘ്പരിവാര്‍ ധാരണക്ക് പക്ഷേ വരാനിരിക്കുന്ന തെരഞ്ഞെടുപ്പു വരെ മാത്രമേ ആയുസുണ്ടാകൂ.
മോഡി കാണുന്ന വര്‍ഗീയ സ്വപ്‌നങ്ങള്‍ക്കുമപ്പുറത്താണ് മതേതര ഇന്ത്യയുടെ മനസ്സെന്ന് തെരഞ്ഞെടുപ്പ് ഫലം ബോധ്യപ്പെടുത്തും. ഏതായാലും മോഡി പ്രധാന  മന്ത്രി സ്ഥാനര്ത്തിയായത് കോണ്‍ഗ്രസ്‌നു വലിയ നേട്ടമായിരിക്കും എന്ന കാരിയാത്തില്  തര്ക്കമില്ല ...                                                                                                                                                    മഗ്ലിഷ് ടൈപ് ചെയ്തു മലയാളം ആക്കിയതാണ് തെറ്റുകള് ക്ഷമിക്കുക                                                           

അഭിപ്രായങ്ങളൊന്നുമില്ല: