2013 ജൂലൈ 28, ഞായറാഴ്‌ച
2013 ജൂലൈ 25, വ്യാഴാഴ്‌ച
കുട്ടികള് ജീവന്റെ ജീവനാണ്,,,,,,,,,
കുമളിയില്‍ നാലര വയസ്സുകാരന്‍ ഷഫീഖ് സ്വന്തം പിതാവിന്‍െറയും രണ്ടാനമ്മയുടെയും അതിക്രൂരമായ പീഡനത്തിനിരയായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട് അത്യാസന്ന നിലയില്‍ കഴിയുന്ന സംഭവം സമൂഹ മനസാക്ഷിയെ നടുക്കുന്ന പശ്ചാത്തലത്തില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പുതിയ നിയമം കൊണ്ടുവരാന്‍ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നു. എന്താണ് ഇപ്പോള് കേരളത്തില് നടക്കുന്നത് ഇങ്ങനെ പോയാല് നമ്മള് എവിടെ എത്തുംഎന്ന് ഒരു പിടിയും ഇല്ല ഓരോ ദിവസവും പത്രം വായിക്കുമ്പോള് കുട്ടികള്ക് എതിരായി എന്തല്ലാം വാര്ത്തകലാണ് വരുന്നത്
ദേശീയ തലത്തിലും സംസ്ഥാനത്തും കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ കഴിഞ്ഞ മൂന്നുവര്‍ഷങ്ങള്‍ക്കകം മൂന്നിരട്ടിയായി വര്‍ധിച്ചതായാണ് ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്ക്. 2013ലെ ആദ്യത്തെ മൂന്നു മാസങ്ങളില്‍ മാത്രം 480 കേസുകള്‍ രേഖപ്പെട്ടു.
കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ ഘോരകൃത്യങ്ങള്‍ ഈ കേസുകളില്‍ ഉള്‍പ്പെടുന്നു. കുട്ടികളുടെ നേരെയുള്ള അതിക്രമങ്ങളുടെ പട്ടികയില്‍ 10ാം സ്ഥാനത്തുള്ള കേരളത്തില്‍ മാതാപിതാക്കളോ ബന്ധുക്കളോ നടത്തുന്ന ബാലപീഡനങ്ങള്‍ ഭീകരമായി തുടരുന്നുവെന്നാണ് സംഭവങ്ങള്‍ കാണിക്കുന്നത്.
മേയ് ആദ്യം കോഴിക്കോട്ട് ഏഴുവയസ്സുകാരി അദിതിയെ അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് പൈശാചികമായി മര്‍ദിച്ചും പട്ടിണിക്കിട്ടും കൊന്ന കേസില്‍ ഇപ്പോള്‍ മാത്രമാണ് കുറ്റപത്രം സമര്‍പ്പിക്കപ്പെടുന്നത്. കൊല്ലുന്നില്ലെങ്കിലും മാതാപിതാക്കള്‍ ഉപേക്ഷിച്ചു കടന്നുകളയുകയോ വില്‍ക്കുകയോ മാരകമായി പരിക്കേല്‍പിക്കുകയോ ചെയ്യുന്ന സംഭവങ്ങളും സാധാരണമായിക്കൊണ്ടിരിക്കുന്നു.
ദിനേന വീടിനകത്തും കുടുംബങ്ങളിലും നടക്കുന്ന ആയിരക്കണക്കില്‍ പീഡനങ്ങളിലും മര്‍ദനങ്ങളിലും ക്രൂരമായ വിവേചനങ്ങളിലും ഒരു ശതമാനംപോലും കേസാവുകയോ പ്രതികള്‍ പിടിയിലാവുകയോ ചെയ്യുന്നില്ലെന്നതാണ് പരമദയനീയമായിട്ടുള്ളത്.
ഇരകള്‍ കുഞ്ഞുങ്ങളായതിനാല്‍ നിശ്ശബ്ദം കരയുകയോ സഹിക്കുകയോ അല്ലാതെ പരാതിപ്പെടുന്ന പ്രശ്നമേ ഉദിക്കുന്നില്ല. ബന്ധുക്കളോ അയല്‍ക്കാരോ വിദ്യാലയ അധികൃതര്‍പോലുമോ പൊല്ലാപ്പ് ആലോചിച്ച് പൊലീസില്‍ വിവരമറിയിക്കാറില്ലെന്നതാണ് ഏറ്റവും കുറ്റകരമായ സംഭവം. അഥവാ അധികൃതര്‍ വിവരമറിഞ്ഞാലും തെളിവുകള്‍ കണ്ടെത്താനും സാക്ഷികളെ ഹാജരാക്കാനുമുള്ള പ്രയാസമോര്‍ത്ത് അവരും കണ്ടില്ലെന്ന് നടിക്കുന്നു. ഇതൊക്കെ നമ്മുടെ നിത്യജീവിതത്തിന്‍െറ ഭാഗമായിത്തീരുന്നത് നിയമങ്ങളുടെ അഭാവം മൂലമാണെന്ന് വാദിക്കാന്‍ ഒരാള്‍ക്കും സാധ്യമല്ല.
ഗാര്‍ഹികപീഡനത്തിനും ശിശുപീഡനത്തിനും മറ്റെല്ലാ കുറ്റകൃത്യങ്ങള്‍ക്കുമെതിരെ കര്‍ക്കശനിയമങ്ങളും ശിക്ഷാവിധിയും ഇന്ത്യയിലുണ്ട്. നിയമങ്ങളെ നോക്കുകുത്തിയാക്കിയാണ് സാമൂഹിക ജീവിതം അനുദിനം പൈശാചികമായി മാറിക്കൊണ്ടിരിക്കുന്നത്. ഏതെങ്കിലും മൃഗീയ ചെയ്തി നാടിനെ നടുക്കുകയും ഒച്ചപ്പാടാകുകയും ചെയ്താല്‍ മുട്ടുശാന്തിക്ക് സര്‍ക്കാര്‍ കണ്ടെത്തുന്ന വഴിയാണ് നിയമം കര്‍ക്കശമാക്കുന്ന ഭേദഗതിക്കുള്ള നീക്കം. ദല്‍ഹിയിലെ കുപ്രസിദ്ധമായ സ്ത്രീപീഡനം വന്‍ ജനരോഷം ക്ഷണിച്ചുവരുത്തിയപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ സ്ത്രീസുരക്ഷക്കായി പഴുതടച്ച കര്‍ശന നിയമം ഓര്‍ഡിനന്‍സിലൂടെ നടപ്പാക്കി. എന്നിട്ടോ? സ്ത്രീപീഡനം പൂര്‍വോപരി വര്‍ധിച്ചതല്ലാതെ തെല്ലും കുറക്കാന്‍ അത് പര്യാപ്തമായിട്ടില്ല.
ഇതില്‍നിന്ന് ഭിന്നമായ ഒരു ഫലവും സംസ്ഥാന സര്‍ക്കാറിന്‍െറ ബാലപീഡനവിരുദ്ധ അഥവാ കുട്ടികളുടെ സുരക്ഷക്കായുള്ള നിയമത്തിനും പ്രതീക്ഷിക്കേണ്ടതില്ല. നീചമായ കുറ്റകൃത്യങ്ങള്‍ പെരുകാനും നിയമലംഘനം സര്‍വസാധാരണമാവാനുമുള്ള സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നുവെന്നതാണ് അടിസ്ഥാന കാരണം. വസ്തുനിഷ്ഠമായും യാഥാര്‍ഥ്യബോധത്തോടെയും ആ സാഹചര്യങ്ങള്‍ പഠിച്ച് ഇല്ലാതാക്കാനുള്ള നടപടികള്‍ ഒരു ഭാഗത്തുനിന്നും ഉണ്ടാവുന്നില്ല. എല്ലാ കൊടുംക്രൂരകൃത്യങ്ങളുടെയും മൂലഹേതു ഒന്നാമതായി മദ്യാസക്തിയാണ്. കുമളിയിലെ ഷഫീഖും മരണത്തോട് മല്ലടിക്കേണ്ടിവന്നത് മുഴുക്കുടിയനായ പിതാവിന്‍െറ ബോധരഹിതമായ ചെയ്തികള്‍ മൂലമാണെന്നാണ് അറിയുന്നവര്‍ പറയുന്നത്. കുറ്റത്തില്‍ പങ്കാളിയായ രണ്ടാനമ്മപോലും ഭര്‍ത്താവിന്‍െറ പീഡനത്തിന്‍െറ സ്ഥിരം ഇരയാണത്രേ.
ഗാര്‍ഹികപീഡനത്തിന്‍െറ പ്രഭവകേന്ദ്രവും മദ്യം തന്നെ. അതുപോലെ കുടുംബജീവിതത്തിന്‍െറ തകര്‍ച്ചയും സമൂഹത്തിന്‍െറ നിസ്സംഗതയും നിയമപാലകരുടെ നിരുത്തരവാദിത്തവും മാധ്യമങ്ങളുടെ മൂല്യച്യുതിയും ഭരണാധികാരികളുടെ അധാര്‍മികതയുമെല്ലാം സ്ത്രീകളോടായാലും കുട്ടികളോടായാലും ദിനേന നടക്കുന്ന ക്രൂരതകളില്‍ അനിഷേധ്യപങ്ക് വഹിക്കുന്നുണ്ട്. ഈ കാരണങ്ങള്‍ മാറ്റമില്ലാതെ അവശേഷിക്കുക മാത്രമല്ല, പൂര്‍വാധികം ഗൗരവതരമായിക്കൊണ്ടിരിക്കുകകൂടി ചെയ്യുന്ന പരിതസ്ഥിതിയില്‍ നിരപരാധികളായ കുഞ്ഞുങ്ങള്‍ പിടഞ്ഞുമരിക്കുകയും സ്ത്രീകള്‍ സഹനത്തിന്‍െറ നെല്ലിപ്പടി കാണുകയുമല്ലാതെ മറ്റെന്ത് സംഭവിക്കാനാണ് ,,,,,,,,,,കുട്ടികള് ജീവന്റെ ജീവനാണ്.......... അവരാണ് നാളത്തെ നിങ്ങളുടെ എല്ലാം മെല്ലാം............ അവരെ തലൊലിക്കുക........... അവരെ ഉമ്മ വെക്കുക.......... അവരെ കൂട്ടി പിടിച്ചു ജീവിക്കുക........ അവരുടെ വിഷമങ്ങള് മനസ്സിലാക്കുക...........അത് പരിഹരിക്കുക .എല്ലാവര്ക്കും നന്മ വരട്ടെ..... .........................
2013 ജൂലൈ 17, ബുധനാഴ്‌ച
ഒരു ഉമ്മാമ.........
- ഒരു ഉമ്മാമ ഉണ്ട്ടായിരുന്നു ഉമ്മാമ വളരെ പിശുക്കി ആയിരുന്നു. ഒരു നല്ല കാരിയത്തിനും ഉമ്മാമ പൈസ ചിലവാക്കുകയില്ല. അങ്ങനെ ഉമ്മാമ മരിച്ചു പോയി .....അങ്ങനെ ഉമ്മമാനെ പടച്ചവന്റെ മുന്നില് ഹാജരാക്കി. ഉമ്മാമ നല്ല ഒരു കാരിയവും ചെയ്യാത്തത് കൊണ്ട് പടച്ചവന്‍ നരകത്തിലാക്കി.,,,,,,,,,, അങ്ങനെ ഉമ്മാമ നരകത്തിലായി. എദായാലും നരകത്തിലായി.. ഇനി ഇവിടെ എല്ലാം ഒന്ന് കറങ്ങി കാണാം എന്ന് വിചാരിച്ചു അങ്ങനെ ഉമ്മാമ നരകം ചുറ്റി കാണാന്‍ തുടങ്ങി ആദിയം കണ്ടതു കുറെ ആളുകള് ഇരുന്നു തീയുള്ള അടുപ്പില് എന്തോ മാന്തി കൊണ്ടിരിക്കുന്നു അപ്പൊ ഉമ്മാമ കുടെയുള്ള മലക്കിനോട് ചോദിച്ചു. ഇവര് എന്താ ചെയ്യുന്നത് എന്ന്. ഇവരാണ് എന്തങ്കിലും കിട്ടും എന്നു കരുതി ഫേസ്ബുക്കില്‍ മാന്തിയവര് എന്ന് മലക്ക് പറഞ്ഞു പിന്നെ ഉമ്മാമ നേരെ പോയത് ഉമ്മാമക്കു അനുവദിച്ച ബെഡ് സ്പൈസ് നോക്കിയാണ് (ആളുകള് കുടുതലുല്ലതുകൊണ്ട് ദുബൈ പോലെ ഇവിടെയും ബെഡ്സ്പൈസ്ആണ് ) അങ്ങനെ അതും കിട്ടി നരകത്തിലെ ചൂട് കാരണം കട്ടിലില് കിടന്നു ഉറക്കം വന്നില്ല ഉമ്മാമ അങ്ങോട്ടും ഇങ്ങോട്ടും കിടന്നു, ചെരിഞ്ഞും മറിഞ്ഞും കിടന്നു, എന്നിട്ടും ഉറക്കം വരുന്നില്ല കുറെ കഴിഞ്ഞപ്പോ ഉമ്മാമ ഇങ്ങനെ ആലോചിച്ചു കുറെ മുന്പ് ഞാന് ഒരു 25 പൈസ വയള് കേള്കാന് പോയപോ കൊടുത്തിരിന്നല്ലോ അതിന്റെ ഗുണം ഒന്നും എനിക്ക് കിട്ടിയില്ലല്ലോ പടച്ചവനെ....... എന്ന് കരുതി തിരിഞ്ഞും മറിഞ്ഞും കിടന്നു അപ്പോ അതാ 25 പൈസയുടെ ഗുണം ഒരു നുലായി ഇറങ്ങി വരുന്നു അതില് പിടിച്ചാല് സോരഗത്തില് പോവാം എന്നാണ് ഉത്തരവ്. അങ്ങനെ ഉമ്മാമ അതില് കയറി പിടിച്ചു ഉമ്മാമ പൊങ്ങി പോവാന് തുടങ്ങി കുറെ പൊങ്ങിയപ്പോ മുകളില്നിന്ന് ഉമ്മാമ തയോട്ടു നോക്കി അപ്പൊ അതാ കുറെ ആളുകള് ഉമ്മാമയുടെ കാല് പിടിച്ചു മുകളിലോട്ടു പൊങ്ങി വരുന്നു അത് കണ്ടപ്പോ.ഉമ്മാമ ഞാന് കൊടുത്ത 25 പൈസ കൊണ്ട് ഇവന്മാര് അങ്ങനെ ഇപ്പൊ സോര്കത്തില് പോവണ്ട എന്ന് വിജരിച്ചു നൂലില്നിന്നും ഉമ്മാമ പിടുത്തം വിട്ടു അങ്ങനെ ഉമ്മാമ വിണ്ടും നരകത്തില്തന്നെ ആയി ,,,,, ,അങ്ങനെയുള്ള കുറെ ആളുകള് നമ്മുടെ ഇടയിലും ഉണ്ട്ട് എന്നത് ഒര്മിക്കനാ ഈ പോസ്റ്റ്,,,,,........ ആ ഉമ്മാമ ഇപ്പൊ എവിടെ ആണോ ആവോ എന്തോ ,,,,,,,,,,,
2013 ജൂലൈ 15, തിങ്കളാഴ്‌ച
അമിത കോപം..................................................................
സന്തോഷം പോലെ സങ്കടം പോലെ അസൂയ പോലെ നമ്മുടെ മനസ്സിലെ ഒരു സാധാരണ വികാരം മാത്രമാണ് ദേഷ്യം അഥവാ കോപം. എന്നാല്‍ അനിയന്ത്രിതമാകുമ്പോള്‍ അത് ചില രോഗലക്ഷണങ്ങളായി മാറുന്നു. അമിതമായ കോപം വ്യക്തിബന്ധങ്ങളില്‍ കടുത്ത ആഘാതമാണ് സൃഷ്ടിക്കുക. കോപിക്കുന്ന വ്യക്തിയെയും അതിന് വിധേയനാവുന്ന വ്യക്തിയെയും അത് ഒരുപോലെ ബാധിക്കുന്നു. ഒരു പക്ഷെ കോപത്തിനിരയാവുന്ന വ്യക്തിയേക്കാള്‍ കോപിക്കുന്ന വ്യക്തിയെയാണ് അത് പ്രതികൂലമായി ബാധിക്കുക. കോപം മനസിനോടൊപ്പം ശരീരത്തെയും പലതരത്തില്‍ ബാധിക്കുന്നു. കേരളത്തില്‍ നടക്കുന്ന വിവാഹ മോചനക്കേസുകളില്‍ കുടുംബ ബന്ധങ്ങളിലുണ്ടാവുന്ന തകര്‍ച്ചയുടെ കാരണങ്ങളില്‍ അമിതകോപം ഒരു പ്രധാന ഘടകമാണെന്ന് വിവിധ കുടുംബകോടതികളിലെ കൗണ്‍സലര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.
പല കേസുകളിലും ദമ്പതികളില്‍ ആര്‍ക്കെങ്കിലും ഒരാള്‍ക്ക് അമിതകോപമുള്ളതായി മറ്റേയാള്‍ പരാതിപ്പെടാറുണ്ടെന്ന് ഇവര്‍ പറയുന്നു. പങ്കാളിയുടെ അമിതകോപം ജീവിതം ദുരന്തപൂര്‍ണമാക്കുന്നതായാണ് ചിലരുടെ പരാതി. ചെറിയ കാര്യത്തിന് പോലും പൊട്ടിത്തെറിക്കുക, ദേഷ്യം വന്നാല്‍ കൈയില്‍ കിട്ടിയ വസ്തുക്കള്‍ എറിഞ്ഞുടക്കുക, പങ്കാളിയെ ദേഹോപദ്രവമേല്‍പ്പിക്കുക, ചുമരില്‍ തലയിടിച്ചും തലക്കടിച്ചും മറ്റും സ്വയം പീഡിപ്പിക്കുക തുടങ്ങിയ സ്വഭാവമുള്ള നിരവധി പേര്‍ വിവാഹ മോചനകേസുകളുടെ ഭാഗമായി കുടുംബകോടതികളില്‍ എത്തിച്ചേരാറുണ്ടെന്ന് കൗണ്‍സിലര്‍മാര്‍ പറയുന്നു. തന്‍െറ ഇഷ്ടത്തിനോ സങ്കല്‍പ്പത്തിനോ വിരുദ്ധമായി മറ്റുള്ളവര്‍ പെരുമാറുന്നത് ഇത്തരം വ്യക്തിത്വമുള്ളവരെ എളുപ്പത്തില്‍ പ്രകോപിപ്പിക്കുന്നു. മറ്റുള്ളവരുടെ വ്യക്തിത്വത്തെയോ വികാരങ്ങളെയോ ഇക്കൂട്ടര്‍ വലിയ തോതില്‍ അംഗീകരിക്കാറില്ല. സ്ഥിരമായ ശൂന്യതാബോധമാണ് ഇത്തരം വ്യക്ത്വമുള്ളവരില്‍കണ്ടുവരുന്ന മറ്റൊരു പ്രശ്നം. തന്നെ ആര്‍ക്കും ഇഷ്ടമല്ല അല്ളെങ്കില്‍ താന്‍ ഒന്നിനും കൊള്ളാത്തവരാരെണന്നതരത്തിലുള്ള നെഗറ്റീവ് ചിന്ത ഇക്കൂട്ടരെ സദാ വേട്ടയാടിക്കൊണ്ടിരിക്കും. ഭാഗ്യം ഒട്ടുമില്ലാത്ത വ്യക്തിയാണ് താനെന്നും ഈശ്വരന്‍ തന്നെ കൈവിട്ടുവെന്നും ചിലര്‍ കരുതുന്നു. പെട്ടെന്നുള്ള അമിതകോപവും തൊട്ടതിനും പിടിച്ചതിനുമുള്ള വഴക്കും വ്യക്തികളുടെ സ്വഭാവത്തിന്‍െറ വൈകല്യം മാത്രമായി എഴുതിതള്ളുന്നതിന് പകരം ബേര്‍ഡര്‍ലൈന്‍ വ്യക്തിത്വരോഗം പോലുള്ള അസുഖമുള്ളവരാണോ എന്ന് തിരിച്ചറിഞ്ഞ് വിദഗ്ദ ചികില്‍സ തേടുകയായിരിക്കും ഉത്തമം.
പല കേസുകളിലും ദമ്പതികളില്‍ ആര്‍ക്കെങ്കിലും ഒരാള്‍ക്ക് അമിതകോപമുള്ളതായി മറ്റേയാള്‍ പരാതിപ്പെടാറുണ്ടെന്ന് ഇവര്‍ പറയുന്നു. പങ്കാളിയുടെ അമിതകോപം ജീവിതം ദുരന്തപൂര്‍ണമാക്കുന്നതായാണ് ചിലരുടെ പരാതി. ചെറിയ കാര്യത്തിന് പോലും പൊട്ടിത്തെറിക്കുക, ദേഷ്യം വന്നാല്‍ കൈയില്‍ കിട്ടിയ വസ്തുക്കള്‍ എറിഞ്ഞുടക്കുക, പങ്കാളിയെ ദേഹോപദ്രവമേല്‍പ്പിക്കുക, ചുമരില്‍ തലയിടിച്ചും തലക്കടിച്ചും മറ്റും സ്വയം പീഡിപ്പിക്കുക തുടങ്ങിയ സ്വഭാവമുള്ള നിരവധി പേര്‍ വിവാഹ മോചനകേസുകളുടെ ഭാഗമായി കുടുംബകോടതികളില്‍ എത്തിച്ചേരാറുണ്ടെന്ന് കൗണ്‍സിലര്‍മാര്‍ പറയുന്നു. തന്‍െറ ഇഷ്ടത്തിനോ സങ്കല്‍പ്പത്തിനോ വിരുദ്ധമായി മറ്റുള്ളവര്‍ പെരുമാറുന്നത് ഇത്തരം വ്യക്തിത്വമുള്ളവരെ എളുപ്പത്തില്‍ പ്രകോപിപ്പിക്കുന്നു. മറ്റുള്ളവരുടെ വ്യക്തിത്വത്തെയോ വികാരങ്ങളെയോ ഇക്കൂട്ടര്‍ വലിയ തോതില്‍ അംഗീകരിക്കാറില്ല. സ്ഥിരമായ ശൂന്യതാബോധമാണ് ഇത്തരം വ്യക്ത്വമുള്ളവരില്‍കണ്ടുവരുന്ന മറ്റൊരു പ്രശ്നം. തന്നെ ആര്‍ക്കും ഇഷ്ടമല്ല അല്ളെങ്കില്‍ താന്‍ ഒന്നിനും കൊള്ളാത്തവരാരെണന്നതരത്തിലുള്ള നെഗറ്റീവ് ചിന്ത ഇക്കൂട്ടരെ സദാ വേട്ടയാടിക്കൊണ്ടിരിക്കും. ഭാഗ്യം ഒട്ടുമില്ലാത്ത വ്യക്തിയാണ് താനെന്നും ഈശ്വരന്‍ തന്നെ കൈവിട്ടുവെന്നും ചിലര്‍ കരുതുന്നു. പെട്ടെന്നുള്ള അമിതകോപവും തൊട്ടതിനും പിടിച്ചതിനുമുള്ള വഴക്കും വ്യക്തികളുടെ സ്വഭാവത്തിന്‍െറ വൈകല്യം മാത്രമായി എഴുതിതള്ളുന്നതിന് പകരം ബേര്‍ഡര്‍ലൈന്‍ വ്യക്തിത്വരോഗം പോലുള്ള അസുഖമുള്ളവരാണോ എന്ന് തിരിച്ചറിഞ്ഞ് വിദഗ്ദ ചികില്‍സ തേടുകയായിരിക്കും ഉത്തമം.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)










