
കേരളത്തിലെ നേതാക്കളുടെ പ്രസംഗങ്ങളും ടെലിവിഷന്‍ അഭിപ്രായ പ്രകടനങ്ങളുമെല്ലാം മസാലമയമാണ്. കുടുംബസമേതം വാര്‍ത്താ ചാനലുകള്‍ കാണാന്‍ കഴിയാതായിട്ട് കാലം കുറച്ചായി. വാര്‍ത്തകളെ വ്യഭിചരിച്ച് മസാലകളാക്കി മാറ്റുന്നതില്‍ ചാനലുകള്‍ നടത്തുന്ന മല്‍സരം സഹനത്തിന്റെ സീമകളെല്ലാം ലംഘിക്കുന്നതാണ്. അവര്‍ക്ക് എല്ലാം ആഘോഷമാണ്. സമരങ്ങളും ചര്‍ച്ചകളുമെല്ലാം ഇപ്പോള്‍ ചാനലുകള്‍ക്ക് വേണ്ടിയാണ്. സമരത്തില്‍ കല്ലേറ് നടത്തിയില്ലെങ്കില്‍ അത് ചാനലുകളില്‍ വാര്‍ത്തയായി മാറില്ല. സമരം എത്രത്തോളം കലാപകലുഷിതമാവുമോ അത്രയും വാര്‍ത്താ പ്രാധാന്യം നേടാം. ടിയര്‍ഗ്യാസുകള്‍ക്ക് മുന്നില്‍, കണ്ണീര്‍ വാതക പ്രയോഗത്തിന് മുന്നില്‍ നേതാക്കള്‍ കൂസലില്ലാതെ നില്‍ക്കുന്നത് വാര്‍ത്തകളില്‍ സ്ഥാനം നേടാനാണ്. അടി കൊള്ളുന്ന നേതാവ് മാത്രമാണ് ന്യൂസ് റൂം ചര്‍ച്ചകള്‍ക്ക് ക്ഷണിക്കപ്പെടുന്നത്. എത്രയോ പൊലീസുകാര്‍ക്കും നാട്ടുകാര്‍ക്കുമെല്ലാം കല്ലേറും അടിയുമേല്‍ക്കുന്നു. അതൊന്നും പക്ഷേ വാര്‍ത്തയായി മാറുന്നില്ല.എവിടെ പറഞ്ഞ ജനാധിപത്യമാണിത്...? ജനാധിപത്യ സംവിധാനമാണെന്ന് കരുതി എന്തുമാവാമോ...? രാഷ്ട്രീയ നേതാക്കള്‍ പാലിക്കുന്ന സാമാന്യ മര്യാദകള്‍ പോലും പാലിക്കപ്പെടുന്നില്ല. സാധാരണ ജീവിതം ഉറപ്പ് വരുത്താനും പൗരന്മാരുടെ അവകാശങ്ങളെ ഹനിക്കാതിരിക്കാനും സമാധാന സഹവര്‍ത്തിത്വത്തിനുമെല്ലാം രാഷ്ട്രീയ പാര്‍ട്ടികള്‍ ബാധ്യസ്ഥരാണ്. സോളാര്‍ വിവാദത്തിന്റെ പേരില്‍ ഒരു ഹര്‍ത്താലുള്‍പ്പെടെ പൊതുഖജനാവിന് സി.പി.എം വരുത്തിയ നഷ്ടങ്ങള്‍ കോടികളുടേതാണ്. വിദ്യാര്‍ത്ഥി-യുവജന സമരങ്ങളുടെ പേരില്‍ തിരുവനന്തപുരം നഗരത്തെ കലാപകലുഷിതമാക്കിയത് എല്ലാവരും കണ്ടതാണ്.

സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്ന ആവശ്യമുയര്‍ത്തിയാണ് നാട് സ്തംഭിപ്പിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തോളമായി ഈ ബഹളത്തില്‍ സാധാരണ ജീവിതം തന്നെ താറുമാറായി കിടക്കുന്നു. ഗാര്‍ഹികാവശ്യങ്ങള്‍ക്കായി റോഡിലേക്കിറങ്ങിയാല്‍ സമരവും തെറിവിളിയും. ഭരണ കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ കലാപങ്ങള്‍. ഇപ്പോഴാവട്ടെ രാപ്പകല്‍ സമരത്തിന്റെ ബഹളം. മൈക്ക് കെട്ടി ഭരണകൂടത്തെ പരസ്യമായി തെറി വിളിക്കുകയാണ് നേതാക്കള്‍. ബാനറുകളും ഫ്‌ളെക്‌സുമായി വ്യക്തികളെ ഏത് വിധം ദ്രോഹിക്കാമോ അതെല്ലാം ചെയ്യുന്നു.പ്രതിഷേധിക്കാന്‍ ജനാധിപത്യ സംവിധാനത്തില്‍ എന്തെല്ലാം സംവിധാനങ്ങളുണ്ട്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാന്‍ എന്തിനാണ് ഹര്‍ത്താല്‍..? എന്തിനാണ് പൊതു സ്ഥലങ്ങളില്‍ രാപ്പകല്‍ സമരം, എന്തിനാണ് കല്ലേറും ധര്‍ണയും ഘരാവോയുമെല്ലാം.... മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൊലപാതകമൊന്നും ചെയ്തിട്ടില്ലല്ലോ.... ചില തട്ടിപ്പുകാര്‍ നാട്ടില്‍ വിലസിയപ്പോള്‍ അത് കാണാതിരുന്നത് ഈ ഭരണകൂടമല്ല-ഇടത് ഭരണകൂടം മിണ്ടാതിരുന്നില്ലേ..? അതിന് പക്ഷേ അന്നത്തെ നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കുമൊന്നും മറുപടിയില്ല. ജനങ്കളെ നിങ്ങള് ചിന്തിക്കുക ............................................................