2011 ഓഗസ്റ്റ് 27, ശനിയാഴ്‌ച

ലണ്ടന്‍: മാനസിക സമ്മര്‍ദം തല വെളിപ്പിക്കുമെന്നതിന ഇനി ശാസ്ത്രീയ പഠനത്തിന്റെ പിന്തുണയും. ലണ്ടനിലെ ഡ്യൂക സര്‍വകലാശാലയിലെ പ്രൊഫസര്‍ റോബര്‍ട്ട് ലെകേ്ാവിഷ്റ്റിന്റെ നേതൃത്വത്തില്‍ നടന്ന പഠനത്തിലാണ് ഈ കണ്ടെത്തല്‍.

മാനസിക സമ്മര്‍ദം ചില രാസവസ്തുക്കള്‍ രൂപം കൊള്ളുന്നതിനിടയാക്കുന്നു. അവ ജനിതകഘടനയെത്തന്നെ ബാധിച്ച് ആരോഗ്യം നശിപ്പിക്കുകയും അകലാവാര്‍ധക്യത്തിന് കാരണമാക്കുകയും ചെയ്യുന്നുവെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. വര്‍ധിച്ച അളവില്‍ അഡ്രിനാലിന്‍ പോലുള്ള പദാര്‍ഥം എലികളില്‍ കുത്തിവെച്ചാണ് പഠനം നടത്തിയത്.

'നിരന്തര മാനസിക സമര്‍ദം മാനുഷ്യശരീരത്തിലെ ക്രമങ്ങളെ തകര്‍ക്കുകയും ജീവാപായം വരെയുണ്ടാക്കുയും ചെയ്യുമെന്നതിന് യുക്തിസഹമായ വിശദീകരണമാണ് പഠനം നല്‍കുന്നത്.' പ്രൊഫസര്‍ റോബര്‍ട്ട് വിശദീകരിച്ചു.

എലികളില്‍ കുത്തിവെച്ച അഡ്രിനാലിന്‍ പോലുള്ള പദാര്‍ഥം നാല് ആഴ്ചകൊണ്ട് അര്‍ബുദമുള്‍പ്പെടെയുള്ള രോഗങ്ങളെ പ്രതിരോധിക്കുന്ന പ്രോട്ടീന്‍(പി53)ന്റെ നാശത്തിനു കാരണമാകുന്നുവെന്നാണ് പഠനത്തില്‍ തെളിഞ്ഞ


അഭിപ്രായങ്ങളൊന്നുമില്ല: