കേരളത്തില്‍ യുവാക്കളില്‍ പ്രമേഹബാധിതരുടെ എണ്ണം ആശങ്കാജനകമാംവിധം വര്‍ധിക്കുകയാണെന്ന് കണക്കുകള്‍.
സംസ്ഥാനത്തെ ടെക്‌നോപാര്‍ക്കുകളില്‍ അടുത്തിടെ നടത്തിയ ആരോഗ്യക്യാമ്പ് ഇതിലേക്ക് വെളിച്ചം വിശുകയാണെന്ന് പ്രമുഖ പ്രമേഹരോഗ ചികില്‍സാ വിദഗ്ധന്‍ ഡോ. ജ്യോതിദേവ് കേശവദേവ് പറഞ്ഞു. 70 ശതമാനത്തോളം പേര്‍ പ്രമേഹബാധിതരോ രോഗത്തിന്റെ പടിവാതില്‍ക്കല്‍ എത്തിയവരോ ആയിരുന്നു. തെറ്റായ ജീവിതശൈലിയിലൂടെ പുതുതലമുറ പ്രമേഹത്തെ ക്ഷണിച്ചുവരുത്തുകയാണ്. മെയ്യനങ്ങാതെയുള്ള ജീവിതചര്യകളും മധുരപാനീയങ്ങളുടെ വര്‍ധിച്ച ഉപയോഗവും ഫാസ്റ്റ്ഫുഡ് സംസ്‌കാരവും യുവാക്കളെ പ്രമേഹരോഗികളാക്കുന്നു. പ്രമേഹം എങ്ങനെയുണ്ടാകുന്നുവെന്ന തിരിച്ചറിവുണ്ടാകുകയും അതു തടയാനുള്ള ജീവിതശൈലി സ്വീകരിക്കുകയും വേണം. പണം ചെലവഴിച്ചതുകൊണ്ടുമാത്രം രോഗചികില്‍സ ആകില്ല. ഗുളികകളേക്കാള്‍ ഇന്‍സുലിനാണ് നല്ലത്. എന്നാല്‍, കര്‍ക്കശമായ ജീവിതക്രമീകരണങ്ങളിലൂടെയും ചികില്‍സയിലൂടെയും പ്രമേഹം വന്നാലും സുഖജീവിതം നയിക്കാന്‍ കഴിയും. കേരളത്തിലെ മൊത്തം രോഗബാധിതരില്‍ 26 ശതമാനം പ്രമേഹവുമായി ബന്ധപ്പെട്ടവരാണ്.
ആഹാരം ഉപേക്ഷിച്ചാല്‍ പ്രമേഹം കുറയ്ക്കാമെന്നു കരുതുന്നത് അപകടമാണ്. ഒരുനേരം ആഹാരം ഉപേക്ഷിച്ചതുകാരണം പ്രമേഹം കുറയില്ല. വര്‍ധിക്കാനാണ് സാധ്യത. ഭക്ഷണക്രമത്തില്‍ കൃത്യനിഷ്ഠ പാലിക്കണം. പതിവായ വ്യായാമം ആവശ്യമാണ്. അതിന് അരമണിക്കൂറില്‍ കുറയാത്ത നടത്തം, സൈക്ലിങ്, ട്രെഡ്മില്‍ നടത്തം എന്നിവ സ്വീകരിക്കാമെന്നും ഉപതാസിച്ചു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ