ജോലി സ്ഥലങ്ങളില്‍ സഹപ്രവര്‍ത്തകരുമായി മികച്ച ബന്ധം പുലര്‍ത്തുന്നവര്‍ക്ക് ശുഭ വാര്‍ത്ത. സഹപ്രവര്‍ത്തകരുമായുളള നല്ല ബന്ധം തൊഴിലിലെ പ്രകടനത്തെ മെച്ചപ്പെടുത്തുക മാത്രമല്ല , അത് നിങ്ങളുടെ ആയുസ്സ് വര്‍ധിക്കാന്‍ കാരണമാകുമെന്നും പുതിയ പഠനങ്ങള്‍ കണിക്കുന്നു. ഇസ്രായേലിലെ തെല്‍അവീവ് സര്‍വകലാശാലയിലെ ഗവേഷകര്‍ 38നും 43നും ഇടയില്‍ പ്രായമുളള ആളുകള്‍ക്കിടയില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. അതേസമയം, മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍നിന്ന് തൊഴിലിടങ്ങളില്‍ ലഭിക്കുന്ന പിന്തുണക്ക് ഒരാളുടെ ആയുസ്സുമായി ബന്ധമില്ലെന്നും പഠനം വ്യക്തമാക്കുന്നു. സഹപ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക, അവരുമായി നല്ല സൗഹൃദം പങ്കുവെക്കുക തുടങ്ങിയ ഘടകങ്ങളാണ് 'മികച്ച ബന്ധ'ത്തിനായി ഗവേഷകര്‍ പരിഗണിച്ചത്.
കൗതുകകരമായ ഈ പഠനത്തിന് ഗവേഷകര്‍ക്ക് 1988 മുതലുളള നീണ്ട 20 വര്‍ഷങ്ങള്‍ വേണ്ടിവന്നു. ഇതിനിടെ, ശരാശരി എട്ട് മണിക്കൂറില്‍ കൂടുതല്‍ ജോലി സ്ഥലത്ത് ചെലവഴിക്കുന്നവരായ 820 ആളുകളെയാണ് പഠനവിധേയമാക്കിയത്. ഇതില്‍ 80 ശതമാനം വിവാഹിതരും 45 ശതമാനം പേര്‍ 12വര്‍ഷമെങ്കിലും ഔപചാരിക വിദ്യാഭ്യാസം നേടിയവരുമാണ്. പഠനവിധേയമാക്കിയവരില്‍ മൂന്നിലൊന്നാളുകളും സ്ത്രീകളാണ്. ജോലി ഭാരം പോലുളള ഘടകങ്ങള്‍ പരിഗണിച്ചിട്ടില്ലെന്ന പോരായ്മ ഇതിനകം ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ