ന്യൂദല്‍ഹി: സെല്‍ഫോണില്‍ അമിതമായി സംസാരിക്കുന്നത് മാരകമായ മസ്തിഷ്‌ക കാന്‍സറിന് കാരണമായേക്കാമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിച്ച്. സെല്‍ഫോണുകളില്‍ നിന്ന് വരുന്ന വൈദ്യുത കാന്തിക വികിരണങ്ങള്‍ മനുഷ്യ ശരീരത്തില്‍ കാര്‍സിനോജനുകളുടെ രൂപീകരണത്തിന് കാരണമാവുന്നതായാണ് സംശയിക്കുന്നത്.
ലോകാരോഗ്യ സംഘടനക്ക് കീഴിലെ ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സര്‍ ആണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. എന്നാല്‍ മൊബൈല്‍ ഉപയോഗം കാന്‍സറിന് കാരണമവുന്നുണ്ടെന്നതിന് വ്യക്തമായ തെളിവുകളൊന്നും തന്നെ ഇതുവരെ ലഭ്യമായിട്ടില്ലെന്നും ഏജന്‍സി പറഞ്ഞു.
14 രാജ്യങ്ങളിലായി 31 ശാസ്ത്രജ്ഞരാണ് ലോകാരോഗ്യ സംഘടനക്ക് കീഴെ ഇത് സംബന്ധിച്ച പഠനം നടത്തിയത്. മൊബൈല്‍ ഫോണ്‍ ഉപയോഗവുമായി ബന്ധപ്പെട്ട് നടന്ന നൂറോളം പഠനങ്ങളെയും അവര്‍ വിശകലന വിധേയമാക്കി

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ