എന്താണ് ഈജിപ്ത്തില് നടക്കുന്നത് ഓരോ ദിവസവും എത്രെ ആളുകളാണ് കൊല്ലപെടുന്നതും അപകട പെടുന്നതും . എന്തിനു വേണ്ട്ടിയാണ് മരിക്കുന്നത് എന്നോ എന്തിനു വേണ്ടിയാണ് കൊന്നത് എന്നോ ഈ രണ്ട്ട് കൂട്ടര്കും അറിയന്നം എന്നില്ലഈജിപ്തിന്െറ ചരിത്രത്തില്‍ ആദ്യമായി നടത്തപ്പെട്ട സ്വതന്ത്രവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ മുസ്ലിം ബ്രദര്‍ഹുഡ് നേതാവ് മുഹമ്മദ് മുര്‍സിയെ, ബാഹ്യശക്തികളുടെ നഗ്നമായ ഇടപെടലും ധനസഹായവും വഴി തെരുവിലിറക്കപ്പെട്ട സെക്കുലറിസ്റ്റ്-സോഷ്യലിസ്റ്റ്-നാസിറിസ്റ്റ്-നാഷനലിസ്റ്റ് വൈതാളികരുടെ ആക്രോശങ്ങളുടെ പുറത്ത്, ജൂലൈ മൂന്നിന് പ്രസിഡന്‍റ് പദവിയില്‍നിന്ന് പുറത്താക്കി സൈനിക അട്ടിമറിയെ ആശീര്‍വദിക്കുകയും സൈന്യം കഴിഞ്ഞദിവസം നടത്തിയ മനുഷ്യക്കുരുതിയില്‍ മൗനം പാലിക്കുകയും ചെയ്യുന്ന മനുഷ്യാവകാശ സംഘങ്ങളും മാധ്യമ ഏജന്‍സികളും ഈജിപ്തുകാരുടെ ജീവന് വിലനല്‍കുന്നില്ലെന്നും .പുരാതനസംസ്‌കാരത്തിന്റെ കളിത്തൊട്ടിലായ ഈജിപ്തില്‍ ചോരപ്പുഴയൊഴുകുന്നത് പശ്ചിമേഷ്യയില്‍ സമാധാനം പുലരരുതെന്ന് ആഗ്രഹിക്കുന്ന ദുശ്ശക്തികളെ മാത്രമേ സന്തോഷിപ്പിക്കൂ. ഈജിപ്തില്‍ ഇപ്പോഴുള്ള സൈനിക ഭരണത്തിന് പാശ്ചാത്യശക്തികളുടെയും മേഖലയിലെ ചില രാജ്യങ്ങളുടെ പരസ്യമോ രഹസ്യമോ ആയ പിന്തുണയുണ്ടെന്നത് പകല്‍പോലെ വ്യക്തമാണ്.അധികാരം പിടിച്ചെടുത്ത പട്ടാളം, ഒരിക്കലും ജനാധിപത്യ പുനസ്ഥാപനത്തിനല്ല; അകത്തും പുറത്തുമുള്ള ജനാധിപത്യവിരുദ്ധരുടെ താല്‍പര്യ സംരക്ഷണത്തിനാണത് ചെയ്തതെന്ന് വിവരവും വിവേകവുമുള്ളവരൊക്കെ ചൂണ്ടിക്കാട്ടിയിരുന്നതാണ്. പക്ഷേ, ഹുസ്നി മുബാറകിന്‍െറ സ്വേച്ഛാവാഴ്ചക്കാലത്ത് അവരോധിതരായ സൈന്യത്തിന്‍െറയും പൊലീസിന്‍െറയും ബ്യൂറോക്രസിയുടെയും ഏകപക്ഷീയമായ ജല്‍പനങ്ങള്‍ വിശ്വസിച്ച്, നടന്നത് അട്ടിമറിയല്ല മഹാഭൂരിഭാഗം ജനങ്ങളും മുര്‍സിയുടെ മതമൗലികവാദപരമായ ചെയ്തികളില്‍ രോഷാകുലരായി നടത്തിയ മഹാപ്രതിഷേധങ്ങളുടെ ഫലമായി മതേതര ജനാധിപത്യ സംസ്ഥാപനാര്‍ഥം വേണ്ടിവന്ന വിപ്ളവമാണെന്നാണ് അന്താരാഷ്ട്ര മീഡിയ പ്രചരിപ്പിച്ചത്.പശ്ചിമേഷ്യയില്‍ ജനാധിപത്യം പ്രോത്സാഹിപ്പിക്കാനെന്ന പേരില്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റു വഴിയാണ് ഈജിപ്തിലേക്ക് പണമൊഴുകിയിരുന്നതെന്ന് ബെര്‍ക്ലെ ഇന്‍വെസ്റ്റിഗേറ്റീവ് റിപ്പോര്‍ട്ടിങ് പ്രോഗ്രാം പുറത്തുവിട്ട ഭരണകൂട രേഖകള്‍ പറയുന്നു. മുര്‍സിയെ അട്ടിമറിച്ചയുടന്‍ പുതിയ പട്ടാള ഭരണകൂടത്തിന് അമേരിക്ക നാലു എഫ്-16 യുദ്ധ വിമാനങ്ങള്‍ നല്‍കാന്‍ തീരുമാനമെടുത്തതില്‍ നിന്ന് തന്നെ ഈജിപ്തില്‍ യു.സിന്റെ നയസമീപനമെന്താണെന്ന് കൂടുതല്‍ വ്യക്തമാകുന്നുണ്ട്.മുര്‍സിയെ അധികാര ഭ്രഷ്ടനാക്കാന്‍ പ്രക്ഷോഭം നടത്തിയ പ്രതിപക്ഷ നേതാക്കള്‍ക്ക് യു.എസ് സാമ്പത്തിക സഹായമുണ്ടായിരുന്നതായി തെളിയിക്കുന്ന യു.എസ് രേഖകള്‍ നേരത്തേ തന്നെ പുറത്തുവന്നിട്ടുണ്ട്.സഊദി അറേബ്യ, യു.എ.ഇ അടക്കമുള്ള ചില അറബ് രാജ്യങ്ങള്‍ മുര്‍സിയുടെ പടിയിറക്കത്തെ സ്വാഗതം ചെയ്തിരുന്നു. തുര്‍ക്കി പ്രധാനമന്ത്രി ത്വയ്യിബ് ഉര്‍ദുഗാന്‍ മാത്രമാണ് ഈ വിഷയത്തില്‍ ശക്തമായി പ്രതികരിച്ചത്. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട മുര്‍സിയെ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കിയതിനെ അപലപിക്കാത്ത അറബ്, പാശ്ചാത്യ രാജ്യങ്ങളുടെ നിലപാട് ഇരട്ടത്താപ്പാണെന്ന് കുറ്റപ്പെടുത്തിയ ഉര്‍ദുഗാന്‍ തെറ്റ് തെറ്റാണെന്ന് പറയാന്‍ നട്ടെല്ല് കാണിക്കണമെന്നും ആവശ്യപ്പെടുകയുണ്ടായി .യു.എസ് താല്‍പര്യം മുന്‍നിര്‍ത്തി പല രാജ്യങ്ങളിലും അനാവശ്യമായി ഇടപെടുകയും അതേസമയം പല അനീതികള്‍ക്കു നേരെയും കണ്ണടക്കുകയും ചെയ്യുന്ന ഐക്യരാഷ്ട്രസഭ ഈജിപ്തിലെ ജനാധിപത്യകൂട്ടക്കുരുതിയെക്കുറിച്ചും, സൈന്യം നടത്തുന്ന അരുംകൊലകളെക്കുറിച്ചും മൂര്‍ത്തമായി പ്രതികരിക്കാത്തത് തീര്‍ച്ചയായും പ്രതിഷേധാര്‍ഹമാണ്. യു.എന്നിന്റെ പൂര്‍വകാലം അറിയുന്ന ഒരാളും അതൊന്നും പ്രതീക്ഷിക്കുന്നില്ലെങ്കിലും ലോകരാഷ്ട്രങ്ങളുടെ ഏറ്റവും വലിയ വേദിയെന്ന നിലയില്‍ യു.എന്നിന് വളരെയേറെ ഉത്തരവാദിത്തങ്ങളുണ്ട്. കഴിഞ്ഞകാലങ്ങളില്‍ അത് ഈ ഉത്തരവാദിത്തം നിറവേറ്റിയിരുന്നെങ്കില്‍ ലോകത്തിന്റെ മുഖച്ഛായ തന്നെ മാറുമായിരുന്നു. ഈജിപ്തിനുള്ള എല്ലാ സൈനിക സഹായവും അമേരിക്ക നിര്‍ത്തിവെക്കണം, ഇന്ത്യ ഉള്‍പ്പെടെയുള്ള ജനാധിപത്യ രാജ്യങ്ങള്‍ അസന്ദിഗ്ധമായ ഭാഷയില്‍ മനുഷ്യത്വവിരുദ്ധമായ ഈ കൂട്ടക്കൊലയെ അപലപിക്കണം. ഏതായാലും ലോകരാഷ്ട്രങ്ങള്‍ ഒന്നടങ്കം പ്രതികരിക്കുകയും ക്രിയാത്മകമായ നടപടികള്‍ കൊക്കൊള്ളുകയും ചെയ്യേണ്ട സ്ഥിതി വിശേഷമാണ് ഈജിപ്തില്‍ ഉടലെടുത്തിരിക്കുന്നത്. നമുക്ക് അങ്ങിനെ പ്രതീക്ഷിക്കാം
2013 ഓഗസ്റ്റ് 19, തിങ്കളാഴ്‌ച
എന്തിനു വേണ്ട്ടിയാണ് മരിക്കുന്നത്,,,,,,,,,
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)











അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ